Industrial Visit Conducted by FORUM
FORUM organized an Industrial Visit to Neriyamangalam Hydro-electric Project.
FORUM organized an Industrial Visit to Neriyamangalam Hydro-electric Project.
“All our dreams can come true, if we have the courage to pursue them.”~ Walt Disney IEDC CEA presents you with a one-of-a-kind opportunity to power your entrepreneurial wings. A…
_“Good content isn’t about good storytelling. It’s about telling a true story well_ .” - _Ann Handley_ Marketing is no longer about the stuff that you make, but about the…
ഐ.എച്ച്.ആർ.ഡിയുടെ ഇൻഫർമേഷൻ സെന്റർ
(Call Centre)
No 8547005000
കേരളത്തിലുടനീളം 14 ജില്ലകളിലുമായി ഐ.എച്ച്.ആർ.ഡിയുടെ എൺപത്തിയേഴു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിവിധ കോഴ്സുകളുടെ വിവരങ്ങൾ ഈ കാൾ സെന്ററിലൂടെ ലഭ്യമാകുന്നതാണു്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായി ആരംഭിച്ച കാൾ സെന്ററിൽ, ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ട്രീമുകളായ എഞ്ചിനീയറിംഗ് കോളേജ് (9), അപ്പ്ളൈഡ് സയൻസ് കോളേജ് (46), പോളിടെക്നിക് കോളേജ് (7), ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ (15) എന്നിവയിലെ കോഴ്സുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു്. എഞ്ചിനീയറിംഗ് കോളേജുകളിൽ നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, എംബഡഡ്ഡ് സിസ്റ്റംസ്, റോബോട്ടിക്സ്, വി.എൽ.എസ്.ഐ ഉൾപ്പടെയുള്ള പുതു തലമുറ സാങ്കേതിക വിഷയങ്ങളിൽ ബി.ടെക്, എം.ടെക്, ബി.ബി.എ, ബി.സി.എ, എം.സി.എ കോഴ്സുകൾ; അപ്പ്ളൈഡ് സയൻസ് കോളേജുകളിൽ നടത്തുന്ന വിവിധ സ്പെഷ്യലൈസേഷനുകളോട് കൂടിയ സയൻസ്/ആർട്സ്/കോമേഴ്സ് വിഷയങ്ങളിൽ ഉള്ള നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ, ബിരുദാനന്തര കോഴ്സുകൾ, ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സുകൾ; പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഉള്ള ഡിപ്ലോമ കോഴ്സുകൾ; ടെക്നിക്കൽ വിഷയങ്ങൾ അടങ്ങിയ ഹൈ സ്കൂൾ – ഹയർ സെക്കൻഡറി സ്കൂൾ കോഴ്സുകൾ എന്നിവയിലെ അഡ്മിഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ കാൾ സെന്റർ മുഖേന ലഭ്യമാകുന്നത്.
8547005000 എന്ന കാൾ സെന്റർ മൊബൈൽ നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിവിധ കോഴ്സുകളും അവ നടത്തുന്ന സ്ഥാപനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാകുന്നതാണ്. പ്രസ്തുത നമ്പറിൽ whatsapp മുഖേനയും വിവരങ്ങൾ അറിയാവുന്നതാണ്.